Search
Close this search box.

പ്രിൻസ് നായിഫ് ഇന്റർനാഷണൽ എയർപോർട്ടിൽ പുതിയ ഡൊമസ്റ്റിക് ടെർമിനൽ

prince naif

ബുറൈദ – പ്രിൻസ് നായിഫ് ഇന്റർനാഷണൽ എയർപോർട്ടിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ ഡൊമസ്റ്റിക് ടെർമിനൽ അൽഖസീം ഗവർണർ ഡോ. ഫൈസൽ ബിൻ മിശ്അൽ രാജകുമാരൻ ഉദ്ഘാടനം ചെയ്തു.

ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി സ്വാലിഹ് അൽജാസിർ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅ്‌ലിജ്, മതാറാത്ത് ഹോൾഡിംഗ് കമ്പനി സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അൽമഗ്‌ലൂത്ത്, സെക്കന്റ് എയർപോർട്ട് ക്ലസ്റ്റർ കമ്പനി സി.ഇ.ഒ എൻജിനീയർ അലി മസ്‌റഹി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ആഭ്യന്തര സർവീസുകളുടെ ശേഷി വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ ആഭ്യന്തര ടെർമിനൽ നിർമിച്ചത്. സെക്കന്റ് എയർപോർട്ട് ക്ലസ്റ്റർ കമ്പനിയാണ് പ്രിൻസ് നായിഫ് എയർപോർട്ട് നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നത്. സൗദിയിൽ ആകെ 22 ആഭ്യന്തര, അന്താരാഷ്ട്ര എയർപോർട്ടുകളുടെ നടത്തിപ്പ് ചുമതല ഈ കമ്പനിക്കാണ്. പ്രതിവർഷം ഏഴു ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ ടെർമിനൽ അത്യാധുനിക രീതിയിലാണ് രൂപകൽപന ചെയ്ത് നിർമിച്ചിരിക്കുന്നത്. ആകെ 7400 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടെർമിനലിൽ നാലു നിർഗമന ഗെയ്റ്റുകളും യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ഒമ്പതു കൗണ്ടറുകളും മൂന്നു സുരക്ഷാ പരിശോധന ഉപകരണങ്ങളും 577 കാറുകൾക്ക് വിശാലമായ പാർക്കിംഗുമുണ്ട്.

ഏറ്റവും ഉയർന്ന സുരക്ഷ നിലവാരങ്ങൾക്കും അന്തർദേശീയ മാനദണ്ഡങ്ങൾക്കുമനുസൃതമായാണ് പുതിയ ആഭ്യന്തര ടെർമിനൽ രൂപകൽപന ചെയ്തിരിക്കുന്നതെന്നും യാത്രക്കാർക്ക് മികച്ച അനുഭവം ലഭ്യമാക്കാൻ ആവശ്യമായ എല്ലാ സേവനങ്ങളും പുതിയ ടെർമിനലിലുണ്ടെന്നും സെക്കന്റ് എയർപോർട്ട് ക്ലസ്റ്റർ സി.ഇ.ഒ അലി മസ്‌റഹി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!