Search
Close this search box.

സൗ​ദി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ മ​ഴ​യ്ക്ക് സാധ്യത

rain fall in saudi

റിയാദ്: സൗ​ദി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ മ​ഴ​യ്ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ളതായി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​ കേ​ന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നീ​ന്ത​ൽ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് അ​തോ​റി​റ്റി​ നി​ർ​ദേ​ശം നൽകിയിട്ടുണ്ട്.

മ​ക്ക മേ​ഖ​ല​യി​ലെ ഖു​ൻ​ഫു​ദ​യി​ലും അ​ൽ ലൈ​ത്തി​ലും റി​യാ​ദി​ലെ സു​ൽ​ഫി, അ​ൽ​ഗാ​ത്ത്, ശ​ഖ്‌​റ, മ​ജ്മ​അ, റു​മാ​ഹ്, ഹാ​ഇ​ൽ, ഖ​സീം, അ​സീ​ർ, ജീ​സാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ളും വ​ട​ക്ക​ൻ അ​തി​ർ​ത്തി​ക​ളി​ലും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലും മ​ഴ​ക്കും ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​നും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. മ​ക്ക മേ​ഖ​ല​യി​ലെ ത്വാ​ഇ​ഫ്, മെ​യ്‌​സാ​ൻ, അ​ദ്ഹാം, അ​ർ​ദി​യാ​ത്ത്, ത​രാ​ബ, അ​ൽ മു​വൈ​ഹ്, അ​ൽ ഖു​ർ​മ, റാ​നി​യ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ൽ ജൗ​ഫ്, ഖ​സീം, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ, അ​ൽ​ബാ​ഹ, ജീ​സാ​ൻ മേ​ഖ​ല​ക​ളി​ലും മി​ത​മാ​യ മ​ഴ​യും ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റും ഉ​ണ്ടാ​യേ​ക്കും. റി​യാ​ദ്, മ​ദീ​ന, ഹാ​ഇ​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മാ​ന​മാ​യ കാ​ലാ​വ​സ്ഥ അ​നു​ഭ​വ​പ്പെ​ടും. മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!