Search
Close this search box.

സൗദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 18,538 നിയമവിരുദ്ധർ

jawasat

റിയാദ്: സൗദിയിൽ ഒരാഴ്ചയ്ക്കിടെ താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് അധികൃതർ 18,538 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. താമസ നിയമങ്ങൾ ലംഘിച്ചതിന് 11,047 പേരെയും, 4,299 പേർ അനധികൃത അതിർത്തി കടക്കാൻ ശ്രമിച്ചതിനും 3,192 പേരെയും തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്കും അറസ്റ്റ് ചെയ്തതായും ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 851 പേരിൽ 40 ശതമാനം യെമനികളും 59 ശതമാനം എത്യോപ്യക്കാരും 1 ശതമാനം മറ്റ് രാജ്യക്കാരുമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 55 പേരെ കൂടി പിടികൂടി, നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും ആറുപേരെ കസ്റ്റഡിയിലെടുത്തു.

ഇതുവരെ, 47,977 നിയമലംഘകരെ യാത്രാ രേഖകൾ ലഭിക്കുന്നതിനായി അധികാരികൾ അതത് നയതന്ത്ര ദൗത്യങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്, യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ 1,892 പേരെ മാറ്റുകയും 9,927 പേരെ നാടുകടത്തുകയും ചെയ്തു.

ഗതാഗതവും പാർപ്പിടവും ഉൾപ്പെടെ രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 1 മില്യൺ റിയാൽ വരെ (260,000 ഡോളർ) പിഴയും കൂടാതെ ജപ്തി ചെയ്യുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!