Search
Close this search box.

സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസക്ക് ബയോമെട്രിക് രജിസ്‌ട്രേഷൻ പ്രാബല്യത്തിൽ

visa

റിയാദ്- സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസക്ക് ബയോമെട്രിക് രജിസ്‌ട്രേഷൻ പ്രാബല്യത്തിൽ. പുതിയ വിസയിൽ വരാൻ ആഗ്രഹിക്കുന്നവർ ട്രാവൽ ഏജൻസികൾ എടുത്തുനൽകുന്ന സമയക്രമമനുസരിച്ചാണ് നാട്ടിലെ വിഎഫ്എസ് കേന്ദ്രങ്ങളിൽ പോയി ബയോമെട്രിക് രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ സൗദി അറേബ്യയിലേക്ക് തിരിച്ചുപോകാൻ സാധിക്കാത്ത വിധം നിയമലംഘനത്തിൽ പെട്ട് നാട്ടിൽ തിരിച്ചെത്തിയവർ പുതിയ വിസക്ക് ശ്രമിക്കരുതെന്ന് ട്രാവൽ ഏജൻസികൾ ആവശ്യപ്പെട്ടു.

സൗദിയിൽ നിന്ന് എക്‌സിറ്റിലെത്തിയവർക്ക് പുതിയ വിസ സ്റ്റാമ്പ് ചെയ്യണമെങ്കിൽ നേരത്തെ സൗദി ജവാസാത്തിൽ നിന്നുളള വ്യക്തിഗത വിവരങ്ങളടങ്ങിയ പ്രിന്റുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അത്തരം രേഖകളൊന്നും കോൺസുലേറ്റും ആവശ്യപ്പെടുന്നില്ല. സമർപ്പിച്ച പാസ്‌പോർട്ടുകളിലെല്ലാം വിസയടിച്ചുനൽകുന്നുണ്ട്. അത്തരക്കാർ പുതിയ വിസയിൽ സൗദി വിമാനത്താവളത്തിലെത്തി വിരലടയാളമെടുക്കുമ്പോൾ കുരുക്കിൽ പെടാൻ സാധ്യതയേറെയാണ്. നേരെ ജയിലിലേക്ക് മാറ്റപ്പെടുകയോ അല്ലെങ്കിൽ നാട്ടിലേക്ക് തിരിച്ചയക്കപ്പെടുകയോ ചെയ്‌തേക്കും.

റീ എൻട്രിയിലെത്തിയവർ പുതിയ വിസയെടുക്കുന്നതിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞിട്ടുണ്ടെന്ന് പരിശോധിച്ചുറപ്പുവരുത്തണം. ഫൈനൽ എക്‌സിറ്റിലെത്തിയവർ കേസുകളോ മറ്റോ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യം ഏജൻസികളെ അറിയിക്കുകയും വേണം. എല്ലാം മറച്ചുവെച്ച് വിസയടിച്ചാൽ വിസക്കും ടിക്കറ്റിനും ചെലവാക്കിയ പണം മാത്രമല്ല മറ്റു ശിക്ഷകളും ഏറ്റുവാങ്ങേണ്ടിവരും. ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞാഴ്ച മുതലാണ് റീ എൻട്രിയിൽ വന്ന് തിരിച്ചുപോകാത്തവർക്ക് മൂന്നു വർഷ പ്രവേശന വിലക്ക് നീക്കിയത്. ഇഖാമ കാലാവധി കഴിഞ്ഞാൽ അവർക്ക് പുതിയ വിസയിൽ വരുന്നതിന് തടസ്സമില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!