ഹജ്ജ് വിസ ലഭിക്കൽ; ഹെൽത്ത് ഫിറ്റ്നസ് നിർബന്ധമെന്ന് സൗദി ആരോഗ്യ മന്ത്രി

hajj

ജിദ്ദ: ഹജ്ജ് വിസ ലഭിക്കുന്നതിന് തീർത്ഥാടകന്റെ ഹെൽത്ത് ഫിറ്റ്നസ് നിർബന്ധമാണെന്ന് സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഹജ്ജ് തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയും അവരെ സുഖകരമായും സുരക്ഷിതമായും ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടിയെന്ന് അദ്ദേഹം വിശദമാക്കി.

ഹജ്ജ് തീർത്ഥാടകർ സ്വന്തം രാജ്യങ്ങളിൽ നിന്ന് പുറപ്പെടുന്നത് മുതൽ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ എത്തുന്നതുവരെ അവരുടെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ സംവിധാനം വിവിധ സ്ഥാപനങ്ങളുടെ ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അഞ്ചാമത് ഹജ്ജ്, ഉംറ സമ്മേളനത്തിലെ മന്ത്രി തല സെക്ഷനിലാണ് ആരോഗ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഹജ്ജ് സീസണിൽ തീർത്ഥാടകർക്ക് ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ആരോഗ്യ സംവിധാനത്തിന്റെ ശ്രമങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!