റിയാദ്: സൗദിയിൽ കൺസ്ട്രക്ഷൻ ജോലിക്കിടെ മതിൽ ഇടിഞ്ഞ് വീണ് രണ്ട് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. റിയാദിലെ ദവാദ്മിയിലാണ് സംഭവം. തമിഴ്നാട് തിരുനെൽവേലി സ്വദേശി മാരിരിദുരൈ മൂർത്തി (46), പശ്ചിമ ബംഗാൾ കൊൽക്കത്ത സ്വദേശി സീനുൽ ഹഖ് (36) തുടങ്ങിയവരാണ് മരിച്ചത്. അൽ ഷർഹാൻ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരാണ് ഇരുവരും. രണ്ട് മാസം മുമ്പാണ് കമ്പനി വിസയിൽ ഇവർ ഇന്ത്യയിൽ നിന്നെത്തിയത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.









