റിയാദ്: സൗദി അറേബ്യയ്ക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് സഖ്യസൈന്യം. കിഴക്കൻ പ്രവിശ്യയിലേക്ക് ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമ പ്രതിരോധ സേന തകർത്തു. യെമനിൽ നിയമസാധുത പുനഃസ്ഥാപിക്കുന്നതിനുള്ള സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.






