റിയാദ് – രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിലും ഗവർണറേറ്റുകളിലും എട്ട് പുതിയ ഡ്രൈവിംഗ് സ്കൂളുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് അനാവരണം ചെയ്തു. റിയാദിലെ രണ്ട് സ്കൂളുകളും ജിദ്ദ, അൽ-ഖഫ്ജി, ദമ്മാം, ജസാൻ, മദീന മേഖലയിലെ അൽ-ഹനകിയ, മക്ക മേഖലയിലെ ഖുൻഫുദ എന്നിവിടങ്ങളിൽ ഓരോ സ്കൂളുകളും ഇതിൽ ഉൾപ്പെടുന്നു.
ഡ്രൈവിംഗ് സ്കൂൾ പ്രോജക്ട് നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന കമ്പനികളോടും സ്ഥാപനങ്ങളോടും ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടാൻ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പദ്ധതിയുടെ നിബന്ധനകളും വ്യവസ്ഥകളും നൽകാനും അറിയിപ്പ് തീയതി മുതൽ ഒരു മാസത്തിനകം ടെൻഡറുകൾ സമർപ്പിക്കാനും നിർദ്ദേശിച്ചു.
ഡ്രൈവിംഗ് സ്കൂളുകളിൽ പ്രവേശനം നേടുന്നതിന് അബ്ഷർ പ്ലാറ്റ്ഫോം ഓൺലൈൻ ബുക്കിംഗ് നടത്താവുന്നതാണ്. ഓൺലൈൻ ബുക്കിങ്ങിനായി അപ്പോയിന്റ്മെന്റുകളുടെ ഐക്കണിൽ ക്ലിക്ക് ചെയ്യുക, ശേഷം ട്രാഫിക്ക് തിരഞ്ഞെടുക്കുക, തുടർന്ന് അപ്പോയിന്റ്മെന്റുകൾ തിരഞ്ഞെടുക്കുക, ആവശ്യമായ മറ്റ് വിശദാംശങ്ങൾ പൂരിപ്പിക്കുക.