റിയാദ്: ABC കാര്ഗോ ‘സെന്ഡ് ആന്റ് ഡ്രൈവ് സീസണ് ടു’ ആദ്യഘട്ട നറുക്കെടുപ്പ് കഴിഞ്ഞ ദിവസം ബത്ത ഫറസ്ദഖ് സ്ട്രീറ്റിലെ ഏ.ബി.സി കാര്ഗോ കോര്പറേറ്റ് ഓഫീസിൽ ആയിരകണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് നടന്നത്. എബിസി കാർഗോ ഡയറക്ടർ സലിം പുതിയോട്ടിൽ, ജനറൽ മാനേജർ മുഹമ്മദ് സാലിഹ്, ഇക്കണോമിക് അഡ്വൈസർ തുർക്കി അൽ സോബാഗിഎന്നിവരും, കൂടാതെ മുഹമ്മദ് സുലൈമാൻ അൽ റുമൈഖാനി, അബ്ദുല്ല അൽ ഖഹ്താനി, ബഷീർ പാരഗൺ തുടങ്ങി നിരവധി വിശിഷ്ട അതിഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മൂന്ന് ടൊയോട്ട കൊറോള കാറുകളും 500 സ്വർണനാണയങ്ങളും ആയിരത്തിലധികം മറ്റു സമ്മാനങ്ങളും പ്രഖ്യാപിച്ചു കൊണ്ട് ആരംഭിച്ച സെൻഡ് ൻ ഡ്രൈവിൽ അനേകായിരങ്ങളാണ് പങ്കെടുത്തത്. ഇന്നലെ (12/05/2023) നടന്ന ചടങ്ങിൽ ഉദ്വേഗത്തിനു വിരാമമിട്ട് ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചു . മനിരുൾ ഷെയ്ക്ക്, മുഹമ്മദ് അനനട്ട് എന്നിവരാണ് ഒന്നാം സമ്മാനമായ രണ്ടു ടൊയോട്ട കൊറോള കാറുകൾക് അർഹരായത് . രണ്ടാം സമ്മാനമായ ഇരുനൂറ്റന്പത് സ്വർണ്ണനാണയങ്ങളും മറ്റ് സമ്മാനങ്ങളും നിരവധി ഭാഗ്യശാലികൾക്ക് ലഭിച്ചു .മാനവികമായ ആഘോഷങ്ങളിൽ എന്നും പങ്കെടുക്കാൻ എബിസി കാർഗോക്കു സന്തോഷമേയുള്ളൂ, ഇതിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു ,തുടർന്നും ഇത്തരത്തിൽജനപങ്കാളിത്തമുള്ള പരിപാടികൾ എബിസി കാർഗോ സംഘടിപ്പിക്കുന്നതാണ് എന്നും എബിസി കാർഗോ ചെയര്മാന് Dr. ഷെരീഫ് അബ്ദുൽ ഖാദർ അറിയിച്ചു .
സെന്‍ഡ് ന്‍ െ്രെഡവ് സീസണ്‍ ടു ന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് ജൂലൈ 17 ന് നടക്കും. ഇതില്‍ ഒരു ടൊയോട്ട കൊറോള കാറും 250 സ്വര്‍ണനാണയങ്ങളും 500 പേര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. പ്രമുഖ കാര്‍ഗോ കമ്പനിയായ എ.ബി.സിയുടെ സൗദിയിലെ ബ്രാഞ്ചുകളില്‍ മാത്രമാണ് സെന്‍ഡ് ന്‍ ഡ്രൈവ് പ്രൊമോഷന്‍ ലഭ്യമാവുക.