മദീന – മദീനയെയും മഹ്ദുദ്ദഹബിനെയും ബന്ധിപ്പിക്കുന്ന ഖുറൈദ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ രണ്ടു പേർക്ക് ദാരുണന്ത്യം. അപകടത്തിൽ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ രണ്ടു പേരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ മഹ്ദുദ്ദഹബ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ബാലനെ എയര്‍ ആംബുലന്‍സില്‍ മദീന കിംഗ് സല്‍മാന്‍ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. മയ്യിത്തുകള്‍ മീഖാത്ത് ആശുപത്രി മോര്‍ച്ചറിയിലേക്ക് നീക്കിയതായും മദീന റെഡ് ക്രസന്റ് ശാഖ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഡോ. സ്വാലിഹ് അല്‍ഔഫി അറിയിച്ചു.