റിയാദ്- അറബ് ലീഗ് അംഗീകരിച്ച മനുഷ്യ ക്ലോണിംഗ് തടയുന്നതിനുള്ള കരാറിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ഇതനുസരിച്ച് ഏത് രീതിയിലുള്ള മനുഷ്യ ക്ലോണിംഗിനും സൗദി അറേബ്യയിൽ അംഗീകാരമുണ്ടായിരിക്കില്ല. ക്ലോണിംഗ് ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കും.
2019 മാർച്ച് 4ന് ടുണീഷ്യയിൽ നടന്ന അറബ് ലീഗ് ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച് കരാർ അവതരിപ്പിച്ചത്. റിയാദ് യമാമ കൊട്ടാരത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിലാണ് പ്രതിവാര മന്ത്രിസഭ യോഗം നടന്നത്.
സൗദിയിലെ കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷനും ഇന്ത്യയിലെ നാഷണൽ ആർക്കൈവ്സും തമ്മിലുളള ധാരണപത്രത്തിനും ഗ്രീൻ ഹൈഡ്രൈജൻ, ഇലക്ട്രിക്കൽ ഇന്റർകണക്ഷൻ, വിതരണ ശൃംഖല എന്നീ മേഖലയിൽ ഇന്ത്യയും സൗദിയും തമ്മിലുള്ള ധാരണപത്രത്തിനും മന്ത്രിസഭ അംഗീകാരം നൽകി.