അസീർ ശആർ ചുരം റോഡിൽ ഗതാഗതം നാളെ പുനരാരംഭിക്കും

aseer shaar road

അബഹ – അസീർ പ്രവിശ്യയിലെ പ്രധാന റോഡായ ശആർ ചുരം റോഡിൽ ഗതാഗതം നാളെ പുലർച്ചെ പുനരാരംഭിക്കുമെന്ന് റോഡ്‌സ് ജനറൽ അതോറിറ്റി അറിയിച്ചു. അറ്റകുറ്റപ്പണികൾ നടത്തിയും സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചും പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിച്ചുമാണ് ചുരം റോഡ് വീണ്ടും തുറക്കുന്നത്.

ചുരം റോഡിൽ ആകെ 34 കിലോമീറ്റർ നീളത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്. പഴയ ഇരുമ്പ് സംരക്ഷണ വേലി മാറ്റി പുതിയ സംരക്ഷണ വേലി സ്ഥാപിക്കുകയും പാലങ്ങളെ സംരക്ഷണ ഭിത്തികളുമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പതിനൊന്നു തുരങ്കങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തി പുതിയ പെയിന്റടിച്ചു. സുരക്ഷ മെച്ചപ്പടുത്താൻ നൂതന ലൈറ്റിംഗ് സംവിധാനം സ്ഥാപിച്ചു. 800 വാണിംഗ്, സൈൻ ബോർഡുകൾ സ്ഥാപിച്ചു. തുരങ്കങ്ങൾക്കകത്തും സംരക്ഷണ ഭിത്തികളിലും 14 കിലോമീറ്റർ ദൂരത്തിൽ റിഫ്‌ളക്ടറുകൾ സ്ഥാപിച്ചു.

34 കിലോമീറ്റർ നീളത്തിൽ റോഡിൽ പുതിയ ഗ്രൗണ്ട് റിഫ്‌ളക്ടറുകളും സ്ഥാപിച്ചു. ഏതാനും എമർജൻസി പാർക്കിംഗുകളും പുതുതായി ഒരുക്കിയിട്ടുണ്ട്. സുരക്ഷാ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടാണ് ശആർ ചുരം റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയത്. ശആർ ചുരം റോഡിലെ വികസന പദ്ധതികൾ ഘട്ടം ഘട്ടമായി പൂർത്തിയാക്കും. മഹായിൽ അസീർ ദിശയിൽ മൂന്നാം ഘട്ട വികസന ജോലികൾ 2024 ഫെബ്രുവരിയിൽ പൂർത്തിയാക്കും. ചുരം റോഡിനും മഹായിൽ അസീറിനും ഇടയിലെ 20 കിലോമീറ്റർ ദൂരം ഇരട്ടപ്പാതയാക്കാനുള്ള ജോലികൾ 2026 ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്നും റോഡ്‌സ് ജനറൽ അതോറിറ്റി പറഞ്ഞു. അറ്റകുറ്റപ്പണികൾക്കും നവീകരണ ജോലികൾക്കുമായി നാലു മാസം മുമ്പാണ് ശആർ ചുരം റോഡ് അടച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!