റമദാനില്‍ ഇതുവരെ മക്കയില്‍ പിടിയിലായത് 1,704 ഭിക്ഷാടകര്‍. യാചന തടയുന്നതിന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. ഇത്തരക്കാര്‍ക്ക് പണം നല്‍കി സഹായിക്കുന്നത് യാചന തുടരുന്നതിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും പ്രേരണയാകുമെന്ന് പൊതു സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. യാചനയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒന്നും തന്നെ നല്‍കരുതെന്ന് സുരക്ഷാ വകുപ്പ് പൊതുജനങ്ങളെ ഉണര്‍ത്തി.