കിരീടാവകാശിയുടെ നേതൃത്വത്തിൽ ഒട്ടകോത്സവം ഓഗസ്റ്റ് ഒന്നിന് തായിഫിൽ

camel festival

തായിഫ് – കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ സൗദി ഒട്ടക ഫെഡറേഷൻ ഓഗസ്റ്റ് 1-ന് തായിഫിൽ ഒട്ടകോത്സവം സംഘടിപ്പിക്കും. മത്സരത്തിലെ വിജയികൾക്ക് 56.255 മില്യൺ റിയാൽ ലഭിക്കുമെന്ന് സൗദി ഒട്ടക ഫെഡറേഷൻ അറിയിച്ചു.

589-ലധികം റൗണ്ടുകൾ അടങ്ങുന്ന മൽസരത്തിൽ പ്രാദേശികവും അന്തർദേശീയവുമായ ഒട്ടക ഉടമകൾ മത്സരിക്കും. 350 റൗണ്ടുകൾ അടങ്ങുന്ന പ്രാഥമിക ഓട്ടത്തോടെയാണ് ഫെസ്റ്റിവൽ ആരംഭിക്കുന്നത്, ഇത് ഓഗസ്റ്റ് 1 നും 12 നും ഇടയിൽ നടക്കും. ഇത് ഫെസ്റ്റിവലിലെ ഉദ്ഘാടന പരിപാടിയായിരിക്കും.

2018-ലാണ് ഫെസ്റ്റിവൽ ആരംഭിച്ചത്. സൗദി അറേബ്യയുടെ ഒട്ടക ചരിത്രം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഫെസ്റ്റിവൽ പരിശ്രമിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!