സൗദിയിൽ വാഹനാപകടം: കോഴിക്കോട് സ്വദേശി ഉൾപ്പെടെ നാല് മ രണം

സൗദി അറേബ്യയിലെ അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് ഉൾപ്പെടെ നാലു മരണം. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ തോമസിന്റെ മകൻ ജോയൽ തോമസും (28) ഒരു ഉത്തർപ്രദേശ് സ്വദേശിയും സുഡാൻ, ബംഗ്ലാദേശ് പൗരന്മാരായ രണ്ടുപേരുമാണ് മരിച്ചത്​.

അൽബാഹയിൽ നിന്ന്​ ത്വാഇഫിലേക്ക്​ പോകുന്ന റോഡിൽ ശനിയാഴ്​ച ഉച്ചകഴിഞ്ഞ്​ ഇവൻറ്​ മാനേജ്മെൻറ്​ കമ്പനിയുടെ വാഹനം മറിഞ്ഞാണ്​ അപകടമുണ്ടായത്. മരിച്ചവരെല്ലാം ഇവൻറ്​ മാനേജ്​​മെൻറ്​ സ്ഥാപനത്തിലെ ജീവനക്കാരാണ്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!