ക്രൗ​ൺ പ്രി​ൻ​സ്​ ഒ​ട്ട​ക മേളയ്ക്ക് ത്വാ​ഇ​ഫി​ൽ തു​ട​ക്കം

crown prince camel festival

ക്രൗ​ൺ പ്രി​ൻ​സ്​ ഒ​ട്ട​ക​മേ​ള​യു​ടെ ആ​റാ​മ​ത്​ പ​തി​പ്പി​ന്​ ത്വാ​ഇ​ഫി​ൽ തു​ട​ക്കം. പ​തി​വു​​പോ​ലെ ത്വാ​ഇ​ഫി​ലെ ഒ​ട്ട​​ക​യോ​ട്ട മൈ​താ​ന​ത്താ​ണ്​ സൗ​ദി കാ​മ​ൽ ഫെ​ഡ​റേ​ഷ​ൻ മേ​ള സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഗ​സ്​​റ്റ്​ 10 മു​ത​ൽ സെ​പ്റ്റം​ബ​ർ 10 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യു​ടെ എ​ല്ലാ ഒ​രു​ക്ക​വും സം​വി​ധാ​ന​ങ്ങ​ളും സം​ഘാ​ട​ക​സ​മി​തി നേ​ര​ത്തേ ത​ന്നെ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. മ​ഫാ​രി​ദ്, ഹ​ഖാ​ഖി​ഖ്, ലി​ഖാ​യ, ജ​ദാ​അ്, ത​നാ​യ, ഹീ​ൽ, സ​മൂ​ൽ എ​ന്നീ പേ​രു​ക​ളി​ലാ​യി മൊ​ത്തം 610 റൗ​ണ്ടു​ക​ളു​ള്ള (പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ 360 റ​ൺ​സ്, അ​വ​സാ​ന ഘ​ട്ട​ത്തി​ൽ 250 റ​ൺ​സ്) മ​ത്സ​രം 23 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും.

പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ ഒ​ട്ട​ക ഉ​ട​മ​ക​ളു​ടെ ഒ​രു വ​ലി​യ സം​ഘം മ​ത്സ​ര​ത്തി​നാ​യി ത​ങ്ങ​ളു​ടെ ഒ​ട്ട​ക​ങ്ങ​ളെ സ്ഥ​ല​ത്തെ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ ഒ​ട്ട​ക​യോ​ട്ട മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​മൂ​ല്യം 5.6 കോ​ടി റി​യാ​ൽ ക​വി​യും. ര​ണ്ട് കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി തു​ട​ർ​ച്ച​യാ​യി 12 ദി​വ​സ​ത്തെ പ്രാ​ഥ​മി​ക ഘ​ട്ട​ങ്ങ​ളോ​ടെ​യാ​ണ്​ മേ​ള ന​ട​ക്കു​ന്ന​ത്. കാ​യി​ക​മേ​ഖ​ല​ക്ക്​ പ്ര​ത്യേ​കി​ച്ച് ഒ​ട്ട​ക കാ​യി​ക​മേ​ഖ​ല​ക്ക്​ സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും കാ​ണി​ക്കു​ന്ന വ​ലി​യ താ​ൽ​പര്യ​ത്തി​നും പി​ന്തു​ണ​യ്​​ക്കും ആ​ത്മാ​ർ​ഥ​മാ​യ ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും ഈ ​അ​വ​സ​ര​ത്തി​ൽ അ​റി​യി​ക്കു​ന്നു​വെ​ന്ന്​ കാ​യി​ക മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ തു​ർ​ക്കി പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!