Search
Close this search box.

റിയാദിൽ തൊഴിൽ അപേക്ഷ നൽകാൻ എത്തിയ സൗദി യുവാവിന്റെ കാർ മോഷണം പോയി

car lost

റിയാദ് – മക്കയിൽ നിന്ന് റിയാദിൽ തൊഴിൽ അപേക്ഷ നൽകാൻ എത്തിയ സൗദി യുവാവിന്റെ കാർ മോഷണം പോയി. തലസ്ഥാന നഗരിയിലെ കെട്ടിടത്തിനു മുന്നിൽ കാർ ഓഫാക്കാതെ നിർത്തി യുവാവ് പുറത്തിറങ്ങി നിമിഷങ്ങൾക്കം റോഡിലൂടെ പതുങ്ങിയെത്തിയ മറ്റൊരു യുവാവ് കാറിൽ ചാടിക്കയറി ഓടിച്ചുപോവുകയായിരുന്നു.

ഇത് കണ്ട് കാറുടമ ഓടിയെത്തി മോഷ്ടാവിനെ തടയാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. മുഴുവൻ തിരിച്ചറിയൽ രേഖകളും സി.വിയും സൂക്ഷിച്ച കാറാണ് മോഷണം പോയതെന്ന് യുവാവ് പറഞ്ഞു. കാറുമായി മോഷ്ടാവ് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വിയിൽ ലഭിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!