Search
Close this search box.

രണ്ടാമത് മെയ്ഡ് ഇൻ സൗദി പ്രദർശനത്തിന് റിയാദിൽ തുടക്കമായി

made in saudi

റിയാദ് – രണ്ടാമത് മെയ്ഡ് ഇൻ സൗദി പ്രദർശനത്തിന് തുടക്കമായി. സൗദി നിർമിത ഉൽപന്നങ്ങൾ പരിചയപ്പെടുത്തുക, സൗദി ഉൽപന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുക, പുതിയ വിപണികൾ കണ്ടെത്തുക എന്നിവ ലക്ഷ്യമിട്ടാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

റിയാദ് ഫ്രന്റ് എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ വ്യവസായ, ധാതുവിഭവ മന്ത്രിയും സൗദി എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് പ്രസിഡന്റുമായ ബന്ദർ അൽഖുറൈഫാണ് എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ശേഷം മന്ത്രിയും ഇറാഖ് വാണിജ്യ മന്ത്രി അഥീർ ദാവൂദ് സൽമാൻ അൽഗുറൈരിയും എക്‌സിബിഷൻ ചുറ്റിനടന്നുകണ്ടു. ഇത്തവണ മെയ്ഡ് ഇൻ സൗദി എക്‌സിബിഷൻ വിശിഷ്ടാതിഥി രാജ്യം ഇറാഖ് ആണ്. നാല് ദിവസമാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

2030 ഓടെ സൗദിയിൽ വ്യവസായ മേഖലയിലേക്ക് രണ്ടു ട്രില്യൺ റിയാലിന്റെ നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിടുന്നതായി എക്‌സിബിഷൻ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിൽ വ്യവസായ, ധാതുവിഭവ മന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം 5,600 സൗദി കമ്പനികൾ തങ്ങളുടെ ഉൽപന്നങ്ങൾ വിദേശങ്ങളിലേക്ക് കയറ്റി അയച്ചു. 2022 ൽ 314 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങൾ 170 ലേറെ രാജ്യങ്ങളിലേക്ക് സൗദി അറേബ്യ കയറ്റി അയച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചും ഉയർന്ന സ്‌പെസിഫിക്കേഷനുകളിലും നിർമിച്ച സൗദി ഉൽപന്നങ്ങൾ ഗുണനിലവാരത്തിലും വിലയിലും പ്രാദേശിക, ആഗോള തലങ്ങളിൽ മത്സരിക്കുന്നു. സൗദിയിലെത് തുറന്ന വിപണിയാണ്. ലോകത്ത് കസ്റ്റംസ് തീരുവ എറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യയെന്നും വ്യവസായ, ധാതുവിഭവ മന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!