ജിദ്ദ – ചാരിറ്റബിൾ സൊസൈറ്റിയുടെ മാനേജ്‌മെന്റ് ചുമതല വഹിച്ച് വിശ്വാസ വഞ്ചന കാണിക്കുകയും സാമ്പത്തിക തിരിമറികൾ നടത്തുകയും ചെയ്ത നാലു സൗദി പൗരന്മാരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. സൊസൈറ്റി ജീവനക്കാർക്കും മറ്റുള്ളവർക്കും അനർഹമായും നിയമ, വ്യവസ്ഥകൾ പാലിക്കാതെയും പത്തു ലക്ഷത്തിലേറെ റിയാൽ ഇവർ വിതരണം ചെയ്യുകയായിരുന്നു. സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചനാ വിരുദ്ധ നിയമം അനുസരിച്ച ശിക്ഷകൾ വിധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾക്കെതിരായ കുറ്റപത്രം പ്രത്യേക കോടതിയിൽ സമർപ്പിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.