റിയാദ്- ഒറ്റത്തവണ ഉപയോഗത്തിനുള്ള 25 ഇലക്ട്രോണിക് സിഗരറ്റുകൾ വ്യക്തികൾക്ക് ഇറക്കുമതി ചെയ്യാൻ അനുമതിയുള്ളതായി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. പ്രായപൂർത്തിയായ യാത്രക്കാർക്ക് പരമാവധി ഒറ്റത്തവണ ഉപയോഗത്തിനുള്ള 25 ഇലക്ട്രോണിക് സിഗരറ്റുകൾ വരെ വിദേശങ്ങളിൽ നിന്ന് രാജ്യത്തേക്ക് കൊണ്ടുവരാൻ നിയമം അനുവദിക്കുന്നതായി അതോറിറ്റി വ്യക്തമാക്കി. വ്യക്തികളായ യാത്രക്കാർക്ക് മൂന്നു മാസത്തിൽ പലതവണയായി പരമാവധി 125 ഇലക്ട്രോണിക് സിഗരറ്റുകൾ വരെ ഇറക്കുമതി ചെയ്യാനും അനുമതിയുണ്ടെന്ന് സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി കൂട്ടിച്ചേർത്തു.
