റിയാദ്: റമദാനിൽ മദീനയിലെ സൗദി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ വിനോദസഞ്ചാര കേന്ദ്രങ്ങൾ, വാണിജ്യ സൈറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
പ്രശ്‌നങ്ങൾ കണ്ടെത്തുകയും തടയുകയും പ്രവാചകൻ്റെ മസ്ജിദിലേക്കും ഉംറ തീർഥാടന കേന്ദ്രത്തിലേയ്ക്കും സന്ദർശകർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.
അതേസമയം പള്ളിയിലും അതിൻ്റെ മുറ്റത്തും പരിശോധന ടീമുകൾ നിലവിലുണ്ടെന്നും സന്ദർശകരും തീർഥാടകരും സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ മധ്യമേഖലയിൽ റാപ്പിഡ് ഇൻ്റർവെൻഷൻ ടീമുകൾ സജ്ജമാണെന്നും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.