ദമ്മാം: സൗദി അറേബ്യയിൽ കമ്പനികളുടെ വാണിജ്യ രജിസ്ട്രേഷനിൽ വലിയ വർധനവ്. 68 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. പുതിയ കമ്പനി നിയമം പ്രാബല്യത്തിലായത് മുതലാണ് ഇത്രയധികം വർദ്ധനവ് രേഖപ്പെടുത്തിയത്. വിദേശ നിക്ഷേപം വർധിച്ചതും നിക്ഷേപ സാധ്യതകൾ ഉദാരമാക്കിയതും കമ്പനികളുടെ എണ്ണം വർധിക്കുന്നതിന് കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
സൗദിയിൽ പുതിയ കമ്പനി നിയമം പ്രാബല്യത്തിലായത് മുതൽ വാണിജ്യ രജിസ്ട്രേഷനിൽ വലിയ വർധനവ് രേഖപ്പെടുത്തിയതായി വാണിജ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. 2023 ജനുവരിയിൽ നിലവിൽ വന്ന കമ്പനി നിയമത്തിന് ശേഷം വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണം 68 ശതമാനം തോതിൽ വർധിച്ചു. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് 230,762 വാണിജ്യ രജിസ്ട്രേഷനുകളായിരുന്നിടത്തു നിന്നും 2024 മൂന്നാം പാദത്തിന്റെ അവസാനത്തോടെ 389,413 ആയി ഉയർന്നു.