പ്രവാസികൾക്കും മറ്റ് ഇന്ത്യൻ വ്യവസായികൾക്കും ക്യൂബയുമായി ബന്ധപ്പെട്ട വാണിജ്യ വ്യാപാര സഹായം നൽകും : കെ.ജി.അനിൽകുമാർ

IMG_29012023_144742_(1200_x_628_pixel)

ക്യൂബയുമായി ബന്ധപ്പെടുത്തിക്കൊണ്ട് വ്യാപാര വാണിജ്യ മേഖലകളിൽ ഇന്ത്യാക്കാരായ പ്രവാസികൾക്കും മറ്റ് ഇന്ത്യൻ വ്യവസായികൾക്കും ആഗ്രഹത്തിനനുസരിച്ചുള്ള ബിസിനസ്സ് സെറ്റപ്പ് ചെയ്തു കൊടുക്കുന്നതിന് കാര്യമായി ഇടപെടും എന്ന് ക്യൂബയുടെ പുതിയ ട്രേഡ് കമ്മീഷണർ അഡ്വ.കെ.ജി.അനിൽ കുമാർ വാഗ്ദാനം ചെയ്തു.

5 വർഷക്കാലം കൊണ്ട് ബില്യൺ കണക്കിന് ഡോളറിന്റെ ഇടപാടുകളുടെ സാധ്യത താൻ കാണുന്നുവെന്നും അത് പ്രയോജനപ്പെടുത്താൻ ഇന്ത്യക്കാർ അല്ലങ്കിൽ പ്രവാസ മേഖലയിലുള്ള ഇന്ത്യക്കാർ മുന്നോട്ടു വരണമെന്നും അതിനു വേണ്ട സംവിധാനം ദുബായിലും ഇന്ത്യയിലും ഏർപ്പാടാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

054 411 5151
ഈ നമ്പറിൽ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും. അതുകൊണ്ടു ഇത്രയും വേഗം ബിസിനസ്സ് ആശയങ്ങൾ തയാറാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പഞ്ചസാര,ടുബാക്കോ, മുന്തിയ ഇനം മദ്യം, സിങ്ക്, നിക്കൽ തുടങ്ങിയവയുടെ ട്രേഡിങ്ങും ഇനി സുതാര്യമാകും. നാൾക്കുനാൾ ഇന്ത്യയും ക്യൂബയും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടു വരികെയാണ്. അതിനെ ഒരു പുതിയ ധ്രുവത്തിൽ എത്തിക്കുക എന്ന ദൗത്യമാണ് തനിക്കുള്ളതെന്നും അതിൽ ഗുണം കിട്ടാവുന്ന നിരവധി അർഹതയുള്ളവരും അവകാശമുള്ളവരുമായിട്ടുള്ള ഇന്ത്യാക്കാർ ഉണ്ടെന്നും താൻ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 16000 കിലോമീറ്ററിന് അപ്പുറമാണ് ക്യൂബ എന്നുള്ള ചിന്ത ഇനി വേണ്ട അതിനപ്പുറം കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ള ധാരാളം ഇന്ത്യാക്കാർ ഉള്ള സ്ഥലമാണിത്. നമ്മൾ എവിടെ പോയാലും വ്യക്തിമുദ്ര പതിപ്പിക്കും അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ദുബായ്. ആ ഒരു സാഹചര്യം ട്രേഡിന്റെ കാര്യത്തിൽ ക്യൂബയിലും ഉണ്ടാക്കിയെടുക്കുകയാണ് ഡ്യൂട്ടി എന്നും
ക്യൂബയുടെ പുതിയ ട്രേഡ് കമ്മീഷണർ ആയി നിയമിതനായ അഡ്വ.കെ.ജി.അനിൽ കുമാർ പറഞ്ഞു. ദുബായ് പൗരാവലി നടത്തിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.സി.എൽ സ്റ്റാഫ്‌ പ്രതിനിധികളായ റയാനത്ത് അലി, ബൽരാജ്

മുരളി എകരൂൾ – മാനേജിങ് ഡയറക്ടർ ഡേ ഓഫ് ദുബായ് .കോം

അനിൽ നായർ.കെ – ഇ.ഐ.സി ഇവന്റ് മാനേജിങ് ഡയറക്ടർ, ബ്രിക്‌സ് & വുഡ്‌സ് എം.ഡി

കാന്തേഷ് ബോംബാനി ആഡ് ബിസ് ടെക് ,
ഡോ.സത്യ.കെ.പിള്ളൈ (മാനേജിങ് ഡയറക്ടർ – ആയുർ സത്യ ആയുർവേദിക് സെന്റർ ബർ ദുബായ് ) റിയാസ് കിൽട്ടൻ ,മുനീർ അൽ വഫ ,മോഹൻ കാവാലം , ചാക്കോ ഊളക്കാടൻ , കെ എൽ 45 യുഎ ഇ ചാപ്റ്റർ തുടങ്ങിയവർ പ്രത്യേക ഉപഹാരങ്ങൾ നൽകി. ദുബായ് സിറ്റിസൺസ് ആൻഡ് റെസിഡൻസ്‌ ഫോറത്തിൽ നിന്നും കെ ജി അനിൽകുമാർ ആദരവ് സ്വീകരിച്ചു.

നാട്ടുകാരുടെ പ്രതിനിധിയായിട്ടുള്ള ഇരിങ്ങാലക്കുട പ്രവാസി സംഘടനയുടെ പ്രസിഡന്റും ഭാരവാഹിയുമായ ചാക്കോ ഊളക്കാടൻ പ്രത്യേക പൊന്നാട അണിയിച്ച് ആദരിച്ചു.

ദുബായ് പോലീസ് ഹെഡ് ക്വട്ടേഴ്‌സിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ നിന്ന് കേണൽ അബ്ദുല്ല മുഹമ്മദ് അൽ ബലൂഷി , ഐ.പി.എ ഫൗണ്ടറും മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എ.കെ.ഫൈസൽ, അറബ് വ്യാപാര പ്രമുഖൻ സാലിഹ് അൽ അൻസാരി , എമറാത്തി ഗായകൻ മുഹമ്മദ് അൽ ബഹ്റൈനി തുടങ്ങിയവർ അതിഥികൾ ആയിരുന്നു. മുറക്കബാദ് പോലീസ് സ്റ്റേഷൻ അഡ്മിനിസ്ട്രഷൻ ഇൻ ചാർജ് ഖലീഫ അലി റാഷിദ്‌ ഖലീഫ കെ ജി അനിൽ കുമാറിന് ആശംസകൾ നേർന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!