ദമാം – ദമാമിലെയും അൽകോബാറിലെയും റോഡുകൾ കനത്ത മഴയിൽ തോടുകളായി മാറി. വെള്ളം കയറിയതിനെ തുടർന്ന് ചില അടിപ്പാതകളിലും റോഡുകളിലും ഗതാഗതം നിരോധിച്ചു. മഴക്കിടെയുണ്ടായ ശക്തമായ ആലിപ്പഴ വർഷത്തിൽ ഏതാനും വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. ശക്തമായ മഴ കണക്കിലെടുത്ത് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ നഗരവാസികൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതർ അറിയിച്ചു.