Search
Close this search box.

സൗദി അറേബ്യൻ ചരിത്രവും പൈതൃകവും പ്രദർശിപ്പിച്ച് ദറാ പവലിയൻ

IMG-20230130-WA0035

റിയാദ്: കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ആർക്കൈവ്‌സ് 54-ാമത് കെയ്‌റോ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കുന്നു.

അറേബ്യൻ പെനിൻസുലയുടെയും സൗദി അറേബ്യയുടെയും ചരിത്രം, ഭൂമിശാസ്ത്രം, പൈതൃകം എന്നിവ ഉയർത്തിക്കാട്ടുന്നതിനുള്ള ശാസ്ത്രീയവും സാംസ്കാരികവും ബൗദ്ധികവുമായ പ്രസിദ്ധീകരണങ്ങൾ ദാറാ പവലിയനിൽ ഉൾപെടുത്തിയിട്ടുണ്ട്.

ഈജിപ്ത് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന മേളയിൽ 50 ഓളം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രസാധകരും സന്ദർശകരും പങ്കെടുക്കുന്നു, ഫെബ്രുവരി 6 വരെ നടക്കുന്ന പ്രദർശനത്തിന്റെ ഭാഗമായി 500-ലധികം സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ശരീഅത്ത് സയൻസസ്, സൗദി അറേബ്യയുടെയും അറേബ്യൻ പെനിൻസുലയുടെയും ഭൂമിശാസ്ത്രം, സൗദി-ഈജിപ്ത് ബന്ധങ്ങൾ, ചരിത്രത്തിൽ ഊന്നൽ നൽകുന്ന പ്രസിദ്ധീകരണങ്ങൾ എന്നിങ്ങനെ 85 ഓളം പ്രത്യേക പ്രസിദ്ധീകരണങ്ങൾ പവലിയനിലുണ്ടെന്ന് ദറഹ് വിഭാഗത്തിന്റെ ചുമതലയുള്ള അബ്ദുൾറഹ്മാൻ അൽ-ബീസ് പറഞ്ഞു.

പവലിയനിൽ സമീപകാല കൃതികളും, അറബിയിലും ഇംഗ്ലീഷിലുമുള്ള മക്ക പുണ്യ സ്ഥലങ്ങളുടെ അറ്റ്ലസ് ഉൾപ്പെടെയുള്ള ജനപ്രിയവും പ്രശസ്തവുമായ പ്രസിദ്ധീകരണങ്ങളുടെ ശേഖരവും രാജ്യത്തിന്റെ ചരിത്രം പറയുന്ന പുസ്തകങ്ങളും യാത്ര വിവരണങ്ങളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!