ഇഖാമയിലെ ജനന തീയതി തിരുത്തുന്നതിന് മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കണം: ജവാസാത്ത്

iqama

ജിദ്ദ – പ്രവാസികളുടെ ഇഖാമയിലെ ജനന തീയതി തിരുത്തുന്നതിന് മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്ത് ജവാസാത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കണമെന്ന് ജവാസാത്ത് അറിയിച്ചു. ഇഖാമയിലെ ജനന തീയതി തിരുത്താൻ തൊഴിലുടമയോ തൊഴിലുടമ നിയമാനുസൃതം ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ ആണ് ജവാസാത്ത് ഡയറക്ടറേറ്റിനെ സമീപിക്കേണ്ടതെന്നും ഇതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായി ജവാസാത്ത് അറിയിച്ചു.

ആശ്രിതരുടെയോ ഗാർഹിക തൊഴിലാളികളുടെയോ റീ-എൻട്രി വിസയും ഫൈനൽ എക്‌സിറ്റും അബ്ശിർ പ്ലാറ്റ്‌ഫോം വഴി ഓൺലൈനിലൂടെ റദ്ദാക്കാൻ സാധിക്കുമെന്നും ജവാസാത്ത് വ്യക്തമാക്കി. ആശ്രിതരുടെ റീ-എൻട്രിയും ഫൈനൽ എക്‌സിറ്റും റദ്ദാക്കാൻ അബ്ശിർ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച്, ആശ്രിത സേവനം, സേവനം, വിസകൾ എന്നിവ യഥാക്രമം തെരഞ്ഞെടുത്താണ് നടപടികൾ പൂർത്തിയാക്കേണ്ടത്. ഗാർഹിക തൊഴിലാളികളുടെ റീ-എൻട്രിയും ഫൈനൽ എക്‌സിറ്റും റദ്ദാക്കാൻ തൊഴിലാളി സേവനം, സേവനം, വിസകൾ എന്നിവ യഥാക്രമം തെരഞ്ഞെടുത്ത് നടപടികൾ പൂർത്തിയാക്കണം. ഇഷ്യു ചെയ്ത് 90 ദിവസത്തിനകമോ വിസയിൽ രേഖപ്പെടുത്തിയ മടക്ക തീയതിക്കു മുമ്പോ ആയാണ് റീ-എൻട്രിയും ഫൈനൽ എക്‌സിറ്റും റദ്ദാക്കേണ്ടത്. നിശ്ചിത സമയത്തിനകം റീ-എൻട്രിയും ഫൈനൽ എക്‌സിറ്റും റദ്ദാക്കാത്ത പക്ഷം നിയമാനുസൃത പിഴകൾ ബാധകമായിരിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!