Search
Close this search box.

ആഭ്യന്തര ഹജ്ജ് തീർഥാടകർ ഡിജിറ്റൽ കാർഡ് ഫോണുകളിൽ സൂക്ഷിക്കണമെന്ന് നിർദ്ദേശം

hajj

റിയാദ്: ഹജ്ജ് പെർമിറ്റ് കാർഡ് ഫോണുകളിൽ ഡിജിറ്റലായി സൂക്ഷിക്കാൻ ആഭ്യന്തര തീർഥാടകർക്ക് അധികൃതർ നിർദ്ദേശം നൽകി. ആവശ്യപ്പെടുന്ന പക്ഷം ഡിജിറ്റൽ കാർഡ് കാണിക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഹജ്ജ് ഉംറ മന്ത്രാലയമാണ് ആഭ്യന്തര സേവന സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. എല്ലാ ആഭ്യന്തര തീർഥാടകരും തങ്ങളുടെ മൊബൈൽ ഫോണുകളിൽ ഡിജിറ്റൽ കാർഡ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ആഭ്യന്തര തീർഥാടക കമ്പനികളുടെ കോഓഡിനേറ്റിങ് കൗൺസിൽ വ്യക്തമാക്കി.

പുണ്യസ്ഥലങ്ങൾക്കുള്ളിൽ സഞ്ചരിക്കുന്നതിനും മസ്ജിദുൽ ഹറാമിലെ പ്രവേശനത്തിനും ഇത് ആവശ്യമാണ്. ചില സ്ഥലങ്ങളിൽ ആവശ്യമാകുമ്പോൾ ഡിജിറ്റൽ കാർഡ് കാണിക്കേണ്ടതുണ്ട്. നുസ്ക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതിലൂടെ ഡിജിറ്റൽ കാർഡ് ആക്ടിവേറ്റ് ചെയ്യേണ്ടതാണെന്നും കൗൺസിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!