സൗദിയിൽ ജോലി തേടിയെത്തുന്ന ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തിലും വർധനവ് രേഖപ്പെടുത്തി. 2023ലെ ആദ്യ ഒൻപത് മാസങ്ങളിൽ 1,58,000 ഗാർഹീക ജീവനക്കാർ പുതുതായി സൗദിയിലെത്തിയതായി മുൻശആത്ത് പുറത്ത് വിട്ട കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ഇത് മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4.4 ശതമാനം അധികമാണ്. ഇതോടെ രാജ്യത്തെ മൊത്തം ഗാർഹീക ജീവനക്കാരുടെ എണ്ണം 35.8 ലക്ഷമായി ഉയർന്നു. ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള ജീവനക്കാരുടെ എണ്ണത്തിൽ വലിയ വർധനവ് ഈ കാലയളവിൽ രേഖപ്പെടുത്തി. വനിതാ ജീവനക്കാരുടെ എണ്ണം പത്ത് ലക്ഷത്തി അറുപതിനായിരമായും പുരുഷ ജീവനക്കാരുടെ എണ്ണം 25 ലക്ഷമായും ഉയർന്നു. ഗാർഹീക തൊഴിൽ വിപണിയിൽ വന്ന പരിഷ്‌കാരങ്ങളും വേതന മികവും കൂടുതൽ പേരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതായും റിക്രൂട്ടിങ് രംഗത്തുള്ളവർ വ്യക്തമാക്കുന്നു.