ജിദ്ദ: ഗാർഹിക തൊഴിലാളികളെ ചൂഷണം ചെയ്ത നിരവധി പേർക്കെതിരെ കർശന നടപടിയുമായി സൗദി അറേബ്യ. തൊഴിലുടമകളുടെ കീഴിൽ പ്രവർത്തിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യിക്കുകയും, തൊഴിൽ നിയമങ്ങൾ ലംഘിക്കുകയും ചെയ്ത കേസുകളിൽ 287 പേർക്ക് പിഴ ചുമത്തിയതായി അധികൃതർ വ്യക്തമാക്കി. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ അധികാരികൾ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തി.
കുറ്റക്കാരായവർക്ക് പിഴയ്ക്കൊപ്പം പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്നും വിലക്കുകയും ചെയ്തു. ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികൾ കർശനമാക്കാൻ സൗദി തീരുമാനിച്ചത്. എല്ലാ പൗരന്മാരും പ്രവാസികളും നിയമങ്ങൾ പാലിക്കണമെന്നും, നിയമലംഘനം നടത്തുന്നവരെ സഹായിക്കരുതെന്നും മന്ത്രാലയം നിർദ്ദേശം നൽകി.