Search
Close this search box.

വീട് വാടകയ്‌ക്കെടുക്കൽ: ഈജാർ വ്യവസ്ഥ പുതുക്കി സൗദി അറേബ്യ

ejar

നിശ്ചിത തുക ഗ്യാരണ്ടിയായി വാടകക്കാരൻ കെട്ടി വച്ചാൽ മാത്രമേ ഇനി മുതൽ സൗദിയിൽ കെട്ടിടങ്ങളും വീടുകളും വാടകക്ക് കിട്ടുകയുള്ളു. മറ്റനുബന്ധ വസ്തുക്കളും കേടു കൂടാതെ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്താനാണ് ഇത്തരം നിർദ്ദേശമെന്ന് ഈജാർ പ്ലാറ്റ്ഫോം വ്യക്തമാക്കി.

ഇതിന് യോജിക്കുന്ന വിധത്തിൽ ഈജാർ പ്ലാറ്റഫോം അഥവാ ഇന്റർനെറ്റ്‌ വർക്കിൽ കരാർ ഡോക്യുമെന്റ് ചെയ്യുമ്പോൾ ഓൺലൈനായി പണം അടക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയതായി അധികൃതർ അറിയിക്കുന്നു.
ഗ്യാരണ്ടി തുക ഒരിക്കലും കെട്ടിട ഉടമയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആവുകയില്ല. പകരം ഒരു നിക്ഷേപ ഡെപ്പോസിറ്റായി ഈജാർ പോർട്ടലിൽ സൂക്ഷിക്കും.

കരാർ അവസാനിക്കുകയോ റദ്ധാക്കുകയോ ചെയ്യുമ്പോൾ ഇരു കക്ഷികളുടെയും അംഗീകാരത്തിന് ശേഷം ഭൂ ഉടമക്ക് ഹൗസിങ് യൂണിറ്റ് തിരികെ നൽക്കുന്നതായി കാണിക്കുന്ന ഒരു ഫോം പൂരിപ്പിച്ച് നൽകണം. ഇത് പ്രകാരം വാടക ഇനത്തിലോ കെട്ടിടത്തിനുണ്ടായ നാശനഷ്ട ഇനത്തിലോ എന്തെങ്കിലും തുക കെട്ടിട ഉടമക്ക് നൽകാനുണ്ടെങ്കിൽ ഡിപ്പോസിറ്റായി നൽകിയ തുകയിൽ നിന്നും അവ കഴിച്ചു ബാക്കിയുള്ള തുക വാടകക്കാരന്റെ അക്കൗണ്ടിലേക്ക് തിരികെ നൽകും ഇത് ഓട്ടോമെറ്റിക്കായി സംഭവിക്കുന്ന വിധത്തിലാണ് ഈജാർ പോർട്ടൽ ഒരുക്കിയിട്ടുള്ളത്.
രാജ്യത്ത് നടക്കുന്ന വാടകക്കരാർ പ്രക്രിയ നിരീക്ഷിക്കുക അതിന് ആവശ്യമായ ഭരണ ക്രമീകരണങ്ങൾ വരുത്തുക. ഇരു കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക ഇടപാടിൽ വിശ്വാസ്യതയും സുതാര്യതയും ശക്തിപ്പെപെടുത്തുക, നടപടിക്രമങ്ങൾ സുഗമമാക്കുക, വാടകക്കാരാർ ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തുക, റെസിഡൻഷ്യൽ യൂണിറ്റിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇരു കക്ഷികളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!