Search
Close this search box.

ജി​ദ്ദ ഇ​സ്​​ലാ​മി​ക്​ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങി​നു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമ രുന്ന് പി​ടി​കൂ​ടി

jeddah islamic airport

ജി​ദ്ദ ഇ​സ്​​ലാ​മി​ക്​ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി. ജി​ദ്ദ ഇ​സ്ലാ​മി​ക് പോ​ർ​ട്ടി​ലെ സ​കാ​ത്, ടാ​ക്സ് ആ​ൻ​ഡ് ക​സ്റ്റം​സ് അ​തോ​റി​റ്റി​യാ​ണ്​ ഇ​ത്ര​യും മ​യ​ക്കു​മ​രു​ന്ന്​ രാ​ജ്യ​ത്തേ​ക്കു​ ക​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. തു​റ​മു​ഖം​വ​ഴി രാ​ജ്യ​ത്തേ​ക്കു​കൊ​ണ്ടു​വ​ന്ന ഉ​രു​ള​ക്കി​ഴ​ങ്ങ് ച​ര​ക്കി​ൽ ക​ണ്ടെ​യ്‌​ന​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് കൊ​ക്കെ​യ്​​ൻ ക​ണ്ടെ​ത്തി​യ​ത്.

നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്ട്‌​മെ​ൻറി​​ൻറെ സ​ഹ​ക​ര​ണ​ത്തി​ൽ പി​ടി​കൂ​ടി​യ സാ​ധ​ന​ങ്ങ​ളു​ടെ സൗ​ദി​യി​ലെ സ്വീ​ക​ർ​ത്താ​ക്ക​ളാ​യ ര​ണ്ടു​​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ക​ണ്ടെ​യ്‌​ന​റു​ക​ളി​ലൊ​ന്നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ക​ണ്ടെ​യ്‌​ന​റി​​ൻറെ എ​യ​ർ ക​ണ്ടീ​ഷ​നി​ങ്​ ഉ​പ​ക​ര​ണ​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ഇ​ത്ര​യും കൊ​ക്കെ​യ്ൻ ക​ണ്ടെ​ത്തി​യ​തെ​ന്നും അ​തോ​റി​റ്റി വി​ശ​ദീ​ക​രി​ച്ചു. രാ​ജ്യ​ത്തെ ഇ​റ​ക്കു​മ​തി​യി​ലും ക​യ​റ്റു​മ​തി​യി​ലും ക​സ്റ്റം​സ് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്നും ക​ള്ള​ക്ക​ട​ത്തു​കാ​രു​ടെ ശ്ര​മ​ങ്ങ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും സ​കാ​ത്, ടാ​ക്സ്, ക​സ്റ്റം​സ് അ​തോ​റി​റ്റി പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!