ജിദ്ദ- സൗദി സ്കൂളുകളിൽ ഇന്നലെ (ഏപ്രിൽ 13 വ്യാഴം) പ്രവൃത്തി ദിനാവസാനത്തോടെ ഈദ് അവധി ആരംഭിച്ചു. സൗദി സർക്കാർ സ്കൂളുകൾക്കും സർക്കാർ കലണ്ടർ പിന്തുടരുന്ന സ്വകാര്യസ്കൂളുകൾക്കുമാണ് അവധി ആരംഭിച്ചത്. ശവ്വാൽ 6 ഏപ്രിൽ 26 ബുധനാഴ്ച അവധിക്കു ശേഷം സ്കൂളുകൾ പ്രവൃത്തി ദിനം പുനരാരംഭിക്കും.
റമദാനിൽ രാവിലെ ഒമ്പതു മുതൽ പന്ത്രണ്ടു വരെയായിരുന്നു സ്കൂൾ പ്രവർത്തന സമയം നിശ്ചയിച്ചിരുന്നത്. രണ്ടു മാസത്തോളം നീണ്ടു നിൽക്കുന്ന മൂന്നാം പാദം വാർഷിക പരീക്ഷകൾക്ക് ശേഷം ജൂൺ 22 മുതൽ വേനലവധിയാരംഭിക്കും.