സൗദിയിൽ കെട്ടിടവാടക ഇനി ബാങ്ക് അക്കൗണ്ടുകൾ വഴി

ejar

റിയാദ്: സൗദിയിൽ താമസ-വാണിജ്യ കെട്ടിടങ്ങളുടെ വാടക ഇടപാടുകൾ ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമാക്കി. ജനുവരി മുതൽ വാടക പണമിടപാടുകൾ ഈജാർ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റൽ ചാനലുകൾ വഴി മാത്രമായിരിക്കുമെന്ന് ഈജാർ കേന്ദ്രം അറിയിച്ചു. ഇടപാടുകൾ സുതാര്യമാക്കുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഈജാർ വ്യക്തമാക്കി.

രാജ്യത്തെ വാടക കരാർ പണമിടപാടുകൾ ഇലക്ട്രോണിക്‍വത്കരിക്കണമെന്ന മന്ത്രിതല സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ പ്രഖ്യാപനം. രാജ്യത്തെ താമസ-വാണിജ്യ കെട്ടിടങ്ങളുടെ വാടക പണമിടപാടുകൾ ഡിജിറ്റൽ ചാനലുകൾ വഴി മാത്രമാകും ഇനിമുതൽ സ്വീകരിക്കുകയെന്ന് ഈജാർ പ്ലാറ്റ്‌ഫോം അറിയിച്ചു. ജനുവരി മുതൽ നിയമം പ്രാബല്യത്തിൽ വരും.

റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും പ്ലാറ്റ്ഫോം വ്യക്തമാക്കി. വാടക കരാറുകൾക്ക് ഇനി മുതൽ മാനുവൽ റസീപ്റ്റുകൾ അംഗീകരിക്കില്ല. പകരം ബാങ്കുകളിൽ നിന്നും തുക കൈമാറുന്നതിന് ഈജാർ നൽകുന്ന അംഗീകൃത ഇലക്ട്രോണിക് റസീപ്റ്റുകളാണ് പ്രൂഫായി സ്വീകരിക്കുക. പാട്ടാകാരനും ഉടമയും തമ്മിലുള്ള പരാതികൾ കുറക്കുന്നതിനും ഡോക്യുമെന്റേഷൻ നടപടികൽ ലഘൂകരിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്നും ഈജാർ കേന്ദ്രം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!