കാൽനൂറ്റാണ്ടോളം ജുബൈലിൽ ജോലി ചെയ്തിരുന്ന കൊല്ലം പെരുർ പള്ളിയിൽ വടക്കതിൽ അജ്മൽ ഖാൻ (60) നാട്ടിൽ നിര്യാതനായി. ഹൃദയ സ്തംഭനമാണ് കാരണം. കുറച്ചുകാലം മുമ്പാണ് അദ്ദേഹം സൗദിയിൽനിന്ന് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്.
ഭാര്യ: ഹസീന. പരേതനായ മുഹമ്മദ് സാലിയാണ് പിതാവ്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ഫിറോസ് ഖാൻ, ഷാഹുൽ ഹമിദ്, ജമാൽ,സഫിയ.