Search
Close this search box.

ലോകത്ത് ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന റൂട്ടുകളുടെ പട്ടികയിൽ സൗദി മുൻപന്തിയിൽ

flight

ജിദ്ദ – ലോകത്ത് ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന റൂട്ടുകളുടെ പട്ടികയിൽ സൗദിയിൽ നിന്നുള്ള റൂട്ടുകൾ മുൻപന്തിയിലെത്തി. അറബ്, ഉത്തരാഫ്രിക്ക മേഖലയിൽ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന റൂട്ടുകളിൽ ഒന്നാം സ്ഥാനത്ത് ജിദ്ദ-കയ്‌റോ റൂട്ടാണ്. റിയാദ്-കയ്‌റോ റൂട്ട് രണ്ടാം സ്ഥാനത്തും കുവൈത്ത്-കയ്‌റോ റൂട്ട് മൂന്നാം സ്ഥാനത്തുമാണ് നിൽക്കുന്നത്.

കഴിഞ്ഞ മാസം ലോകത്ത് ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന റൂട്ടുകളിൽ ജിദ്ദ-കയ്‌റോ റൂട്ട് രണ്ടാം സ്ഥാനത്തെത്തി. വളരെ ചെറിയ വ്യത്യാസത്തിലാണ് ഹോങ്കോംഗ്- തായ്‌പെയ് റൂട്ട് ഒന്നാം സ്ഥാനത്തെത്തിയത്. ലോകത്ത് ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ എട്ടാം സ്ഥാനം റിയാദ് -ദുബായ് റൂട്ടിനാണ്. പ്രശസ്തമായ ന്യൂയോർക്ക്- ലണ്ടൻ റൂട്ട് ഏഴാം സ്ഥാനത്താണ്. 6,500 സീറ്റിന്റെ മാത്രം വ്യത്യാസത്തിലാണ് റിയാദ്-ദുബായ് റൂട്ടിനെ ന്യൂയോർക്ക്-ലണ്ടൻ റൂട്ട് തൊട്ടടുത്ത സ്ഥാനത്തേക്ക് പിന്തള്ളിയതെന്ന് ലണ്ടൻ ആസ്ഥാനമായി ഫ്‌ളൈറ്റ് ഡാറ്റാബേസസ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഏവിയേഷൻ അനലിറ്റിക്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന ഒ.എ.ജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!