പുതിയ കളിക്കാർക്കായി പണം ചെലവഴിക്കുന്നതിൽ സൗദി ഫുട്ബോൾ ലീഗ് ക്ലബ്ബുകൾ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത്. ഫിഫ പുറത്തിറക്കിയ റിപ്പോർട്ടിലാണ് പുതിയ കളിക്കാർക്ക് വേണ്ടി പണം ചെലവഴിക്കുന്നതിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിനു തൊട്ട് പിന്നിൽ സൗദി ലീഗ് സ്ഥാനം നേടിയത്.
ഇംഗ്ലീഷ് ക്ലബുകൾ (1.98 ബില്യൺ) പുതിയ കളിക്കാർക്ക് വേണ്ടി ചെലവഴിച്ചപ്പോൾ സൗദി ക്ലബ്ബുകളുടെ ആകെ ചെലവ് 875.4 മില്യൺ ഡോളറാണ്. ഫ്രാൻസ് (859.7 മില്യൺ ), ജർമ്മനി (762.4 മില്യൺ), ഇറ്റലി (711 മില്യൺ), സ്പെയിൻ (405.6 മില്യൺ) എന്നിങ്ങനെയാണു മറ്റ് ക്ലബ്ബുകൾ കളിക്കാർക്ക് വേണ്ടി ചെലവഴിക്കുന്നത്.
അതേസമയം സൗദിയുടെ ചെലവഴിക്കലിലൂടെ എ എഫ് സി ക്ലബ്ബുകളുടെ മൊത്തം അന്താരാഷ്ട്ര ട്രാൻസ്ഫർ ചെലവുകളുടെ വിഹിതം 14 ശതമാനത്തിലെത്തി.