ജിദ്ദ- ജിദ്ദയിൽ ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന ക്ലബ് ലോകകപ്പ് ഫുട്‌ബോളിന്റെ ലൈനപ്പിൽ തീരുമാനമായി. ആദ്യ മത്സരത്തിൽ ആതിഥേയരായ സൗദിയുടെ അൽ ഇത്തിഹാദും ഓക് ലാന്റ് എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികൾ രണ്ടാം മത്സരത്തിൽ അൽ അഹ് ലി എഫ്‌സി.യുമായി മാറ്റുരക്കും. മൂന്നാം മത്സരത്തിൽ ഏറ്റുമുട്ടുന്നത് ക്ലബ് ലിയോണും ഉർവ റെഡ്‌സും തമ്മിലാണ്. രണ്ടാം മത്സരത്തിലെ വിജയികളും ലിബർട്ടോ വിജയകളും ആദ്യസെമിയിൽ മത്സരിക്കും.
മൂന്നാം മത്സരത്തിലെ വിജയികളും മാഞ്ചസ്റ്റർ സിറ്റിയുമാണ് രണ്ടാമത്തെ സെമിയിൽ ഏറ്റുമുട്ടുന്നത്. ഡിസംബർ 12 മുതൽ 22 വരെയാണ് ക്ലബ് ലോകകപ്പ് നടക്കുന്നത്.