ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ വാഹനാപകടം. അപകടത്തിൽ നാല് പ്രവാസികൾ മരിച്ചു. തൊഴിലാളികളുമായി പോവുകയായിരുന്ന ബസും, ഡംപ് ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഒരു ഇന്ത്യക്കാരനും ഒരു പാക്കിസ്ഥാൻ പൗരനും രണ്ട് ബംഗ്ലദേശ് സ്വദേശികളുമാണ് മരിച്ചത്.
ഇന്ത്യൻ പൗരൻ ആബിദ് അൻസാരി (25), പാകിസ്ഥാൻ പൗരൻ ഷെഹ്സാദ് അബ്ദുൽഖയൂം (30) ബംഗ്ലാദേശികളായ മസൂം അലി (45), മുഹമ്മദ് സർദാർ (22) തുടങ്ങിയവരാണ് മരിച്ചത്. റിയാസ് എൻ.ജി.എൽ പ്രോജക്ടിലെ തൊഴിലാളികളാണ് മരിച്ചവർ. ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപമാണ് അപകടം നടന്നത്.
ട്രക്കിലുണ്ടായിരുന്ന ലോഡ് ഇരുവാഹനങ്ങളും കൂട്ടിയിടിച്ചതിനെ തുടർന്ന് ബസിന്റെ മുകളിലേക്ക് മറിഞ്ഞതാണ് അപകടത്തിന്റെ കാഠിന്യം വർധിപ്പിച്ചത്.