ദമ്മാം: സൗദി അറേബ്യയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അൽകോബാറിലാണ് സംഭവം. തുക്ബ സ്ട്രീറ്റ് നമ്പർ നാലിലാണ് പുലർച്ചയോടെ അപകടം ഉണ്ടായത്. അപകടത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു.
ഇന്ത്യക്കാരായ കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിലാണ് അപകടം. ഹൈദരാബാദ് സ്വദേശികളായ കുടുംബമാണ് അപകടത്തിൽ പെട്ടതാണെന്നാണ് റിപ്പോർട്ടുകൾ. സൗദി സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ നടത്തി. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചത്.