Search
Close this search box.

മൊബൈൽ രീതിയിലുള്ള ഗ്യാസ് വിൽപനക്ക് വിലക്കേർപ്പെടുത്തി മദീനയിലെ നഗരസഭകൾ

gas

മദീന – മൊബൈൽ രീതിയിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള പാചക വാതക സിലിണ്ടർ വിതരണത്തിന് ഏതാനും നഗരസഭകൾ വിലക്കേർപ്പെടുത്തി. ഗ്യാസ് വിതരണ സ്ഥാപനങ്ങൾക്കകത്തു വെച്ചു മാത്രമേ സിലിണ്ടർ വിൽപന പാടുള്ളൂ എന്ന് നഗരസഭകൾ വ്യക്തമാക്കി. മൊബൈൽ രീതിയിൽ സിലിണ്ടർ വിൽപന ക്രമീകരിക്കുന്ന നിയമാവലി പ്രാബല്യത്തിലില്ലാത്തതാണ് ഈ രീതിയിലുള്ള ഗ്യാസ് വിൽപന വിലക്കാൻ നഗരസഭകൾ നിർബന്ധിതരായത്.

അതേസമയം വീടുകൾക്കും റെസ്റ്റോറന്റുകൾക്കും വാഹനങ്ങങ്ങളിൽ കറങ്ങി ഗ്യാസ് വിതരണം ചെയ്യരുതെന്ന് ഗ്യാസ് വിൽപന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോട് മദീന നഗരസഭ ആവശ്യപ്പെട്ടു. മൊബൈൽ രീതിയിൽ സിലിണ്ടർ വിതരണത്തിന് മദീന നഗരസഭ ലൈസൻസ് അനുവദിക്കുന്നില്ല. ഈ രീതിയിലുള്ള ഗ്യാസ് വിതരണം ക്രമീകരിക്കുന്ന നിയമാലിയും പ്രാബല്യത്തിലില്ലാത്തതുകൊണ്ട് തന്നെ മൊബൈൽ ഗ്യാസ് വിതരണം ഒരുനിലക്കും അനുവദിക്കാനാകില്ലെന്നും മദീന നഗരസഭ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!