മക്ക – മക്ക കിംഗ് അബ്ദുൽ അസീസ് ആശുപത്രി മെഡിക്കൽ സംഘം യുവതിയുടെ വയറ്റിൽ നിന്ന് ആറു കിലോ തൂക്കമുള്ള മുടിക്കെട്ട് ഓപ്പറേഷനിലൂടെ പുറത്തെടുത്തു. കടുത്ത വയറുവേദനയും വയറു സ്തംഭനവുമായി 39 കാരിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തുകയായിരുന്നു. പരിശോധനയിൽ യുവതിയുടെ ആമാശയത്തിലും ദഹന സംവിധാനത്തിലും വലിയ മുടിക്കെട്ടുള്ളതായി കണ്ടെത്തി. തുടർന്ന് യുവതിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു. ഓപ്പറേഷൻ വിജയകരമായിരുന്നുവെന്നും യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും മെഡിക്കൽ സംഘം അറിയിച്ചു.