Search
Close this search box.

ഹജ്ജ് തീർത്ഥാടകർക്ക് താമസ സൗകര്യം: ലൈസൻസ് അനുവദിക്കുന്നത് റമദാൻ 22 വരെ

hajj

ഹജ് തീർഥാടകർക്ക് താമസ സൗകര്യം നൽകാൻ ഒരുക്കിയ വീടുകൾക്കും കെട്ടിടങ്ങൾക്കും ലൈസൻസ് അനുവദിക്കുന്നത് റമദാൻ 22 വരെ തുടരുമെന്ന് പിൽഗ്രിംസ് ഹൗസിംഗ് കമ്മിറ്റി അറിയിച്ചു. ഹാജിമാരെ പാർപ്പിക്കാൻ വീടുകളും കെട്ടിടങ്ങളും വാടകക്ക് നൽകാൻ ആഗ്രഹിക്കുന്ന സൗദി പൗരന്മാർ ലൈസൻസ് നടപടികൾ പൂർത്തിയാക്കാൻ എത്രയും വേഗം മക്ക നഗരസഭയുടെയും സിവിൽ ഡിഫൻസിന്റെയും അംഗീകാരമുള്ള എൻജിനീയറിംഗ് ഓഫീസുകളെ സമീപിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. അംഗീകൃത എൻജിനീയറിംഗ് ഓഫീസുകൾ കെട്ടിടങ്ങൾ പരിശോധിച്ച് സുരക്ഷാ മാനദണ്ഡങ്ങളും വ്യവസ്ഥകളും പൂർണമാണെന്ന് ഉറപ്പുവരുത്തി നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പിൽഗ്രിംസ് ഹൗസിംഗ് കമ്മിറ്റി കെട്ടിടങ്ങൾക്ക് ലൈസൻസുകൾ അനുവദിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!