റിയാദ് – ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ മൊറോക്കോയിലും ടുണീഷ്യയിലും ഔദ്യോഗിക സന്ദർശനം ആരംഭിച്ചു. രണ്ട് വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെയും സൗദി അറേബ്യയിലേക്കുള്ള സന്ദർശകരുടെയും എത്തിച്ചേരൽ നടപടിക്രമങ്ങൾ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം നടത്തുന്നത്.
സന്ദർശനംത്തിനിടെ നിരവധി ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട അധികാരികളുമായും മന്ത്രി കൂടിക്കാഴ്ച്ച നടത്തും.
ഡോ. അൽ-റബിയ നുസുക് പ്ലാറ്റ്ഫോം എക്സിബിഷൻ ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം വിസ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ സമയം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിസ സേവന കേന്ദ്രത്തിനും (തഷീർ) അദ്ദേഹം തുടക്കം കുറിക്കും.
തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും അവരുടെ മതപരമായ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.