മക്ക – ഹറം ക്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ സൗദി ബിന്‍ലാദിന്‍ കമ്പനിക്ക് മക്ക അപ്പീല്‍ കോടതി രണ്ടു കോടി റിയാല്‍ പിഴ വിധിച്ചു. സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുകയും അശ്രദ്ധ കാണിക്കുകയും ചെയ്ത കേസിലാണ് കമ്പനിക്ക് കോടതി പിഴ ചുമത്തിയത്. അതേസമയം അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും ബിന്‍ലാദിന്‍ കമ്പനി ദയാധനം നല്‍കണമെന്ന് കോടതി വിധിച്ചില്ല.അശ്രദ്ധയ്ക്കും സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും കേസിലെ പ്രതികളായ മൂന്നു പേരെ കോടതി ആറു മാസം വീതം തടവിന് ശിക്ഷിച്ചു. ഇവര്‍ക്ക് 30,000 റിയാല്‍ വീതം പിഴ ചുമത്തിയിട്ടുമുണ്ട്. മറ്റു നാലു പേര്‍ക്ക് മൂന്നു മാസം വീതം തടവും 15,000 റിയാല്‍ വീതം പിഴയും കോടതി വിധിച്ചു.
