സ്വദേശങ്ങളിലേക്ക് മടങ്ങുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്ക് സല്‍മാന്‍ രാജാവിന്റെ ഉപഹാരമായി ഖുർആൻ കോപ്പികൾ

quran

ജിദ്ദ – ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങുന്ന തീര്‍ഥാടകര്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപഹാരമായി വിശുദ്ധ മുസ്ഹഫ് കോപ്പികള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് ഇസ്‌ലാമികകാര്യ മന്ത്രാലയം തുടക്കം കുറിച്ചു. മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സില്‍ അച്ചടിച്ച വ്യത്യസ്ത വലിപ്പങ്ങളിലുള്ള ഖുര്‍ആന്‍ കോപ്പികളും 76 ലേറെ ഭാഷകളിലുള്ള ഖുര്‍ആന്‍ വിവര്‍ത്തനങ്ങളും അടക്കം ഇരുപതു ലക്ഷത്തോളം മുസ്ഹഫ് കോപ്പികളാണ് വിതരണം ചെയ്യുന്നത്.

ജിദ്ദ വിമാനത്താവളവും തുറമുഖവും കരാതിർത്തി വഴി സ്വദേശങ്ങളിലേക്ക് മടങ്ങുന്ന മുഴുവന്‍ ഹാജിമാര്‍ക്കും സൗജന്യമായി ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്യുന്നുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കു കീഴില്‍ ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മുസ്ഹഫ് കോപ്പികള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!