സൗദി അറേബ്യയിൽ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

imf

റിയാദ്- സൗദി അറേബ്യയിൽ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തിറക്കിയത്. 2022ൽ അതിവേഗം വളർന്ന ജി20 സമ്പദ്‌വ്യവസ്ഥയും സൗദിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 2022 അവസാനത്തോടെ 4.8 ശതമാനമായി കുറഞ്ഞു. കോവിഡ്19 കാലത്തെ ഒമ്പത് ശതമാനത്തിൽ നിന്നാണ് 2022 അവസാനത്തോടെ 4.8 ശതമാനമായി കുറഞ്ഞത്. ഇത് സ്വകാര്യ മേഖലയിൽ സൗദി തൊഴിലാളികളുടെയും വിദേശ തൊഴിലാളികളുടെയും മടങ്ങിവരവിനെയാണ് സൂചിപ്പിക്കുന്നത്. പ്രധാനമായും നിർമ്മാണ, കാർഷിക മേഖലകൾ കോവിഡിന് മുമ്പുള്ള നിലയിലേക്ക് മടങ്ങുകയാണ്.

2022ൽ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ 16.8 ശതമാനമായി കുറഞ്ഞു, അതേസമയം തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം 36 ശതമാനത്തിലെത്തി. രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ച 8.7 ശതമാനത്തിലെത്തി. എണ്ണ ഉൽപ്പാദനവും 4.8 ശതമാനം എണ്ണ ഇതര ജിഡിപിയുമാണ് കാരണം. ശക്തമായ സ്വകാര്യ ഉപഭോഗവും എണ്ണ ഇതര സ്വകാര്യ നിക്ഷേപവും സമ്പദ് ഘടനയുടെ വളർച്ചക്ക് സഹായകമായതായി റിപ്പോർട്ട് പറയുന്നു.

മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, നിർമ്മാണം, ഗതാഗതം എന്നിവയാണ് എണ്ണ ഇതര വളർച്ചയെ നയിക്കുന്ന പ്രധാന മേഖലകൾ. 2023ൽ എണ്ണ ഇതര വളർച്ചാ നിരക്ക് ഉയരുമെന്നും എഎംഎഫ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!