ഇന്ത്യയും സൗദി അറേബ്യവും തമ്മിലുള്ള സഹകരണം ശക്തമാക്കൽ; സഹകരണ കൗൺസിൽ രൂപികരിച്ചു

india saudi

റിയാദ്: ഇന്ത്യയും സൗദി അറേബ്യവും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ട് സഹകരണ കൗൺസിൽ രൂപികരിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോക്ടർ സുബ്രമണ്യം ജയശങ്കറിന്റെയും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെയും അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതിയാണ് കൗൺസിലിന് രൂപം നൽകിയത്.

കഴിഞ്ഞ ദിവസം സൗദി വിദേശകാര്യമന്ത്രിയും സംഘവും ഇന്ത്യയിൽ സന്ദർശനത്തിനെത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും വികസിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പങ്കാളിത്ത കൗൺസിൽ സ്ഥാപിക്കാൻ നേരത്തെ ധാരണയായിരുന്നു. തുടർന്ന് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ അളവ് സമീപ വർഷങ്ങളിൽ ശ്രദ്ധേയമായ വളർച്ചയ്ക്കും സാക്ഷ്യം വഹിച്ചു.

സൗദിയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര മൂല്യം കഴിഞ്ഞ വർഷം 53 ബില്യൺ ഡോളറിലേക്കുയർന്നു. മിഡിൽ ഈസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് സൗദി അറേബ്യ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!