സൗദിയിൽ സഹതാമസക്കാരന്റെ കു ത്തേറ്റ് മ രിച്ച മലയാളിയുടെ കുടുംബത്തിന് നാല് ലക്ഷം റിയാൽ ഇൻഷൂറൻസ് തുക ന ഷ്ടപരിഹാരം

obi

ദമാം: സഹതാമസക്കാരന്റെ കുത്തേറ്റ് സൗദി അറേബ്യയിൽ മരിച്ച പ്രവാസി മലയാളിയുടെ കുടുംബത്തിന് ആശ്വാസമായി നാല് ലക്ഷം റിയാൽ ഇൻഷൂറൻസ് തുക നഷ്ടപരിഹാരം ലഭിക്കും. ജൂബൈലിൽ ഒരു കെമിക്കൽ കമ്പനിയിൽ ജോലിക്കാരനായിരുന്ന മലപ്പുറം, ചെറുകര സ്വദേശി കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ മുഹമ്മദലിയുടെ കുടുംബത്തിനാണ് ഏകദേശം 1 കോടിയോളം രൂപ നഷ്ടപരിഹാരം ലഭിക്കുന്നത്. 2023 ജനുവരിയിലായിരുന്നു മുഹമ്മദലിയുടെ കൊലപാതകം നടന്നത്.

രാത്രി ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞെത്തി ഉറങ്ങുകയായിരുന്ന മുഹമ്മദലിയെ കമ്പനി വക ലേബർ ക്യാംപിലെ മുറിയിൽ ഒപ്പം താമസിച്ചിരുന്ന സഹജീവനക്കാരൻ തമിഴ്‌നാട്, ചെന്നൈ സ്വദേശിയായ മഹേഷാണ് കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചത്. സംഭവമറിഞ്ഞെത്തിയ കമ്പനി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. മുഹമ്മദിലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പ്രതി വിഷാദരോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായും കമ്പനിയിലെ സുഹൃത്തുക്കൾ പറഞ്ഞിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!