റിയാദ് – ഇന്ത്യയുമായി നിക്ഷേപ സഹകരണ കരാര്‍ ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭാ തീരുമാനിച്ചു. പരസ്പര നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഇന്ത്യയിലെ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ഏജന്‍സി (ഇന്‍വെസ്റ്റ് ഇന്ത്യ) യും സൗദി നിക്ഷേപ മന്ത്രാലയവും തമ്മില്‍ കരാര്‍ ഒപ്പുവെക്കാന്‍ നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹിനെ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.