Search
Close this search box.

ജിദ്ദ റെഡ് സീ വിമാനതാവളത്തിൽ ആദ്യവിമാനമിറക്കി സൗദിയ എയർലൈൻ

saudia at red sea

ജിദ്ദ- ജിദ്ദ റെഡ് സീ വിമാനതാവളത്തിൽ ആദ്യവിമാനമിറങ്ങി. റിയാദിൽ നിന്നുള്ള സൗദിയ വിമാനമാണ് റെഡ് സീ വിമാനതാവളത്തിൽ ഇറങ്ങിയത്. റിയാദിൽ നിന്ന് രാവിലെ 10.50ന് പുറപ്പെട്ട വിമാനമാണ് റെഡ് സീ താവളത്തിൽ എത്തിയത്. സൗദി എയർലൈൻസ് തങ്ങളുടെ ഫ്‌ലൈറ്റ് ഷെഡ്യൂളിൽ റെഡ് സീ ഇന്റർനാഷണൽ എയർപോർട്ട് ഡെസ്റ്റിനേഷൻ കൂട്ടിച്ചേർക്കും. റിയാദിലെ ‘കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ’ നിന്നും ‘റെഡ് സീ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ആഴ്ചയിൽ രണ്ടു സർവീസാണുണ്ടാകുക.

വിമാനം വ്യാഴാഴ്ച റിയാദിൽ നിന്ന് രാവിലെ 10:50 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:35 ന് തിരികെ യാത്ര ചെയ്യും. മറ്റൊരു വിമാനം എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് 12:50 ന് റിയാദിൽ നിന്ന് പുറപ്പെട്ട് 15:35 ന് മടങ്ങും. അടുത്ത വർഷം മുതൽ രാജ്യാന്തര വിമാനങ്ങൾ റെഡ്‌സീയിലേക്ക് സർവീസ് നടത്തും. ഇതിനായി ചെങ്കടൽ വിമാനത്താവളം വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

‘റെഡ് സീ ഇന്റർനാഷണൽ എയർപോർട്ട്’ രൂപകൽപ്പനയിലെ വാസ്തുവിദ്യാ സർഗ്ഗാത്മകതയുടെ കാര്യത്തിൽ അതുല്യമാണ്. ആധുനികത പ്രതിഫലിക്കുന്ന രീതിയിലാണ് രൂപകൽപന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!